ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിലേക്ക് മാറ്റി. ശ്വാസ തടസമുണ്ടായതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. അമിതാഭ് ബച്ചനാണ് ഇവരുടെ കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരും അവരുടെ ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വാർത്ത അറിയിച്ചത്.
കോവിഡ് ജാഗ്രത: ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി
തൊട്ടടുത്ത ദിവസം തന്നെ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇരുവർക്കും ആദ്യ റിസൾട്ട് നെഗറ്റീവ് ആയിരുന്നെന്നും പിന്നീട പോസിറ്റീവ് ആകുകയുമായിരുന്നു. എന്നാൽ ജയാ ബച്ചന്റെ റിസൾട്ട് നെഗറ്റീവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക