സമൂഹ മാധ്യമങ്ങളിലെ സദാചാരവാദികളെ വിമർശിച്ച് നടി അനുമോൾ രംഗത്ത്. ‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ.’ എന്ന ക്യാപ്ഷനോടെ താരം പങ്കു വച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ സ്ത്രീകളോട് മോശമായി പറയുന്നവർക്കുള്ള താക്കീതായി.
കഴിഞ്ഞ ദിവസം തന്റെ ചിത്രത്തിനു താഴെ മോശം കമന്റിട്ടയാൾക്ക് അനുമോൾ ചുട്ട മറുപടിയാണ് നൽകിയത്. ‘ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം’ എന്ന് കമന്റിട്ടയാൾക്ക് അനുമോൾ കൊടുത്ത മറുപടി ഇങ്ങനെയാണ്. ‘മനസിലായില്ല. സ്വന്തം വീട്ടില് ഉള്ളവരോട് പറയു എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്’.
ഇൗ ചിത്രത്തിനു താഴെയും താരത്തെ അധിക്ഷേപിക്കുന്ന കമന്റുകളാണ് അധികവും. എന്നാൽ ഒന്നിനും അനുമോൾ മറുപടി കൊടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക