കണ്ണൂർ: പിലാത്തറ ദേശീയപാതയിൽ വാഹനാപകടം, ക്ലീനർ മരിച്ചു. പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
നിർത്തിട്ടിരുന്ന കെ എൽ 27 A 9752 നമ്പർ നാഷണൽ പെർമിറ്റ് ലോറിയുടെ ക്ലീനർ പാലക്കാട് ആലത്തൂരിലെ സിക്കന്തർ ( 29 ) ആണ് മരിച്ചത്.
കെ എൽ 64/685 നമ്പർ ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക