കാഞ്ഞിരപ്പള്ളി: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെയും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെയും എരുമേലി എക്സൈസ് റേഞ്ച് ഓഫിസിലെയും പ്രതിയായ കൂവപ്പള്ളി കരയിൽ ആലംപരപ്പ് കോളനിയിൽ പുത്തൻവിള വീട്ടിൽ അനന്തുവിനെ (22) കാപ്പ ചുമത്തി നാടുകടത്തി.
ഇന്ത്യൻ ടീമിന്റെ ക്യാംപ് ദുബായിൽ; ഐപിഎല്ലും നടത്തുമെന്ന് സൂചന
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് െപാലീസിെൻറ ഉത്തരവ് പ്രകാരമാണ് ഒരു വർഷത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയത്.
ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഉത്തരവ് ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അറിയിക്കാം. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ- 04828 202800, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫിസ് -04828 222 222.
പ്രതികരിക്കാൻ ഇവിടെ എഴുതുക