ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ജൂലൈ 31ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെനോ സീരിസിലെ പ്രോ വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റെനോ 4 സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കില്ല. ലോഞ്ച് ഇവന്റ് ജൂലൈ 31 ന് ഉച്ചയ്ക്ക് 12. 30ന് നടക്കും. കഴിഞ്ഞ മാസമാണ് റെനോ 4 സീരീസ് ചൈനയിൽ അവതരിപ്പിച്ചത്.
ഇന്ത്യൻ ഉപയോക്താക്കൾക്കായി പുറത്തിറക്കുന്ന ഓപ്പോ റെനോ 4 പ്രോയുടെ സവിശേഷതകളിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഫ്ലിപ്പ്കാർട്ടിലൂടെ പറത്ത് വിട്ട ടീസറിലൂടെയാണ് ഡിവൈസിന്റെ ഇന്ത്യിയിലെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചത്.
റെനോ 4 പ്രോയും ഓപ്പോ വാച്ചും ജൂലൈ 30ന് ലോഞ്ച് ചെയ്യുമെന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ നേരത്തെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇദ്ദേഹം തന്നെ ലോഞ്ച് തിയ്യതി ജൂലൈ 31ന് ആയിരിക്കുമെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക