സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇതോടെ ഈ വര്‍ഷം മാത്രം സ്വര്‍ണ വിപണിയില്‍ 7,760 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ അപ്രീലിയ സ്റ്റോം 125 ബിഎസ് VI സ്കൂട്ടര്‍ അവതരിപ്പിച്ചു
ജൂലായ് ആറിന് സ്വർണ വില കുറഞ്ഞ് 35,800 നിലവാരത്തിലെത്തിയിരുന്നു. എന്നാൽ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുകയായിരുന്നു.
സ്പോട്ട് ഗോള്‍ഡിന്റെ വില ആഗോള വിപണിയില്‍ ഔണ്‍സിന് 1,818.53 ആയി ഉയര്‍ന്ന് ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാമിന്റെ വില 49,085 രൂപയിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക