യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ചിട്ടുള്ള ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷര്‍ജീല്‍ ഗുവാഹതിയില്‍ തന്നെ തുടരും. ജൂലൈ 17 ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ സംഘം ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരാൻ അസമിലെത്തിയിരുന്നു. തിരികെ വരുന്നതിനു മുൻപായി ഷർജീൽ ഇമാമും ഡൽഹി പൊലീസ് സംഘവും കോവിഡ് 19 പരിശോധന നടത്തി. പരിശോധനയിൽ പൊലീസ് സംഘത്തിന്റേത് നെഗറ്റീവ് ആയപ്പോൾ ഷർജീൽ ഇമാമിന്റേത് പോസിറ്റീവ് ആകുകയായിരുന്നു.
ആശ്വാസ വാർത്ത ;അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില് സ്പന്ദിച്ചു തുടങ്ങി
കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലക്ക് പുറത്ത് അക്രമത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. യു.എ.പി.എ ചുമത്തിയ കേസില്‍ ഐ.പി.സി 153A, 124A, 505 എന്നീ വകുപ്പുകളിലാണ് ഷര്‍ജീലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 28നാണ് ഷര്‍ജീല്‍ ഇമാം ഡല്‍ഹി പൊലീസില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക