വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടം നേടിയ നടിയാണ് വിദ്യ ബാലൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ശകുന്തള ദേവി. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സുനിധി ചൗഹാനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ പുതിയ ലുക്കിലും ഹെയര്‍സ്റ്റൈലിലുമാണ് വിദ്യാബാലന് പ്രത്യക്ഷപ്പെടുന്നത്. അനു മേനോന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്യ മല്‍ഹോത്ര, അമിത് സദ്, ജിഷു സെന്‍ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജൂലായ് 31 മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വഴി സിനിമ റിലീസിനെത്തും. അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിര്‍ധാരണം ചെയ്താണ് ശകുന്തളാദേവി പ്രശസ്തയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക