സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കാസര്‍കോട് രാവണേശ്വരം സ്വദേശി മാധവന് (67) ആണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഗുരുതര കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മാധവന്. ജൂലൈ 20 ന് നടത്തിയ പരിശോധനയിലാണ് മാധവന് രോഗം സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ട് തിരുവനന്തപുരം സ്വദേശികളും ആലപ്പുഴ (1), മലപ്പുറം (1) സ്വദേശികളുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം കുറക്കാൻ എറണാകുളം ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കർഫ്യു നിയന്ത്രണങ്ങൾ നിലവിൽ വന്നു.
യാത്രാനിരോധനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആലുവ റൂറൽ പൊലീസ് വ്യക്തമാക്കി. തൃക്കാക്കരയിലെ വൃദ്ധമന്ദിരത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ അഗതിമന്ദിരങ്ങൾ അതീവജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക