തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആശങ്കക്ക് ഇളവില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേർക്ക്; സമ്പർക്കത്തിലൂടെ 798 പുതിയ രോഗികൾ
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ അറിയിച്ചത് .
സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; സിസിടിവി ദൃശ്യങ്ങൾ ആവിശ്യപ്പെട്ട് എൻഐഎ
തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.
5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.
ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം– 222
കൊല്ലം–106
പത്തനംതിട്ട–27
ഇടുക്കി–63
കോട്ടയം–80
ആലപ്പുഴ–82
എറണാകുളം–100
തൃശൂര്‍–83
പാലക്കാട്–51
മലപ്പുറം–89
കോഴിക്കോട്–67
വയനാട്–10
കണ്ണൂര്‍–51
കാസർകോട്–47
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–60
കൊല്ലം–31
ഇടുക്കി–22
കോട്ടയം–25
ആലപ്പുഴ–39
എറണാകുളം–95
തൃശൂര്‍–21
പാലക്കാട്–45
മലപ്പുറം–30
കോഴിക്കോട്–16
വയനാട്–5
കണ്ണൂര്‍–7
കാസർകോട്–36
ആദ്യ കോവിഡ് സ്ഥിരീകരിച്ചു 175 ദിവസം പിന്നിടുമ്പോൾ രോഗം അതിഗുരുതമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ.ലോകത്ത് ആദ്യ കോവിഡ് സ്ഥീകരീകരിച്ച ചൈനയിലുള്ളതിന്റെ (നിലവിൽ 83,707 കേസുകൾ) 14 ഇരട്ടിയിലേറെയാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം.
ഹൈറേഞ്ചിൽ സ്ഥിതി രൂക്ഷം; ഇടുക്കിയിൽ നാല് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
അതേസമയം, രോഗമുക്തി നിരക്കിലും മരണനിരക്കിലും മറ്റു രാജ്യങ്ങളെക്കാൾ ഭേദമാണ് ഇന്ത്യ. ജനുവരി 30നു കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക