തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 1078 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇങ്ങനെയാണ്:
തിരുവനന്തപുരം 222
കൊല്ലം 106
പത്തനംതിട്ട 27
ഇടുക്കി 63
കോട്ടയം 80
ആലപ്പുഴ 82
എറണാകുളം 100
തൃശൂര്‍ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂര്‍ 51
കാസര്‍കോട് 47
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 222 പേരില്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 16 പേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 65 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയവരില്‍ 104 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 432 പേര്‍ക്ക് രോഗം ഭേദമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക