സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885ൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 54 കേസുകളും ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
9 കേസുകളുടെ ഉറവിടം അറിയില്ല. ആലപ്പുഴയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 32 സമ്പർക്കരോഗികളാണുള്ളത്. ഇടുക്കി ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 29 കൊവിഡ് കേസുകളിൽ 24 എണ്ണവും സമ്പർക്കത്തിലൂടെ ഉള്ളവയാണ്.
കോഴിക്കോട് ഇന്ന് 82 പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തതിൽ 74 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചതാണ്. ഇവിടെ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായില്ല. എറണാകുളം ജില്ലയിൽ 61 സമ്പർക്ക രോഗികളാണ് ഇന്നുള്ളത്. ഇന്ന് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹൈറേഞ്ചിൽ രക്ഷയില്ല; ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച 29 ആളുകളിൽ 24 പേരും സമ്പർക്ക ബാധിതർ
ചെല്ലാനത്ത് മാത്രം സമ്പർക്കരോഗികൾ 12 പേരുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടിയിൽ രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയിൽ ഇന്ന് 35 സമ്പർക്ക രോഗികൾ ഉള്ളതിൽ 25 പേരും കൊണ്ടോട്ടിയിലാണ്. കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 106 പേരിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയത്തെ 50 രോഗികളിൽ 43 ഉം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക