അഹാന കൃഷ്ണ മുഖ്യവേഷത്തിലെത്തുന്ന നാന്‍സി റാണിയെന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നാന്‍സി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്.
ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജു വര്‍ഗീസ്, അര്ജുന് അശോകന്, ലെന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോ. ഐപ്പ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രം അജു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന് ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോട്ടയമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക