വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എ.കെ.ജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഴിമതിയിലും സ്വര്‍ണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ത്ഥ്യം കോടിയേരി മറക്കരുത്. സമീപകാലത്ത് സ്പ്രിംഗ്ളര്‍, ബെവ്കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സി.പി.ഐ.എമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ചുള്ള ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അഴിച്ചുവിട്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേരളത്തിലെ ആര്.എസ്.എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്നായിരുന്നു വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്.
യു.ഡി.എഫ് തലപ്പത്ത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ വരണമെന്നാണ് ആര്.എസ്.എസിന്റെ ഉദ്ദേശ്യമെന്നും അതിന് എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലയ്ക്ക് ചെയ്തുകൊടുക്കുകയാണ് അവരെന്നും കോടിയേരി പറഞ്ഞിരുന്നു.
പല സംസ്ഥാനങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും ശത്രുതയിലാണെങ്കില് കേരളത്തില്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും തയ്യാറല്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമില്ല.
ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചു. എന്നാല്‍ കേരളത്തില്‍ രാവിലെ ബി.ജെ.പി അധ്യക്ഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ ഉച്ചയ്ക്ക് ചെന്നിത്തല ഏറ്റുപറയുകണ്. ആര്.എസ്.എസ് ഉദ്ദേശിക്കുന്ന കാര്യം നടപ്പാക്കിക്കൊടുക്കുന്ന പ്രതിപക്ഷമായി യു.ഡി.എഫ് അധഃപതിച്ചെന്നും കോടിയേരി പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക