മിനിസ്ക്രീനിലൂടെയും പിന്നീട് ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വീണ നായർ. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ബിഗ് ബോസ് രണ്ടാം സീസണിലൂടെ വീണ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ഷോയില്‍ അമ്പതിലധികം ദിവസം നിന്ന ശേഷമായിരുന്നു നടി പുറത്തായത്. മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങിയ താരം ബിഗ് ബോസിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു.
വീണാ നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. അതേസമയം അടുത്തിടെ സമൂഹ മാധ്യമത്തിൽ തനിക്കെതിരെ മോശം കമന്റിട്ട ആള്‍ക്കെതിരെ നടി രംഗത്തുവന്നിരുന്നു. ഇത്തരം കമന്റുകള്‍ കാണുമ്പോഴെല്ലാം പോട്ടെ പോട്ടെ എന്ന് വക്കുകയായിരുന്നുവെന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടായിരുന്നു നടി അന്ന് എത്തിയത്. നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുളളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണാ നായര്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
എസ്പിക്ക് അയച്ച മെയിലിന്റെ കോപ്പി സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു വീണ എത്തിയിരുന്നത്. ഇപ്പോഴിതാ ആളെ കണ്ടെത്തിയെന്നും അയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും വ്യക്തമാക്കി വീണ രംഗത്ത് വന്നിരിക്കുകയാണ്. ജോണ്സണ് തോമസ് എന്ന പേരിലുളള അക്കൗണ്ടില്‍ നിന്നായിരുന്നു നടിക്കെതിരെ മോശം കമന്റുകള്‍ വന്നത്. ഇയാളുടെ വീട്ടുപേരും ഔദ്യോഗിക പേരും അടക്കം പോലീസ് പിടികൂടിയിട്ടുണ്ട്.
ഒടുവിൽ അതും എത്തി; ഇനി ചൂട് പേടിക്കണ്ട, വസ്ത്രത്തിനുള്ളിൽ ധരിക്കുന്ന കുഞ്ഞൻ എസിയുമായി സോണി രംഗത്ത്
‘കേരള പോലീസ് ഡബിള്‍ സ്ട്രോങ്ങ് ആണ്…ജോണ്സന് എന്ന ആ മഹാനെതിരെ( വെട്ടിക്കുന്നേല്‍ വീട്ടില്‍ ജോണ്സന് വി ടി മോനെ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു. എഫ്ഐആറിന്റെ ആദ്യ പേജാണിത്. സോഷ്യല്‍ മീഡിയയില്‍ എന്നാ വൃത്തികേടും വിളിച്ചു പറയവെന്നു കരുതേണ്ട… കോട്ടയം എസ്പി ജയദേവന് സാറിനും, ചങ്ങനാശ്ശേരി ഐഒപി പ്രശാന്ത്കുമാര്‍ സാറിനും, എസ്ഐ അനില്‍കുമാര്‍ സാറിനും നന്ദി. വീണ നായർ കുറിച്ചു.
https://www.facebook.com/VeenaNairOfficial/posts/1684475511706526
പ്രതികരിക്കാൻ ഇവിടെ എഴുതുക