കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കുക 60 വയസിന് മുകളിലുള്ളവര്ക്കാണെന്ന നിഗമനം നിലനില്‍ക്കെ അതിനെ ചെറുത്തു തോല്‍പ്പിച്ച ഒരു 100 വയസുകാരിയുണ്ട്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഈ വയോധിക കോവിഡിനെ ചെറുത്തു തോല്‍പ്പിക്കുക മാത്രമല്ല, കോവിഡ് അനുഭവങ്ങള്‍ രസകരമായി വിവരിക്കുകയും ചെയ്യുന്നു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; ശ്മശാനം പൂട്ടി നാട്ടുകാർ
ഡോക്ടര്‍മാര്‍ എന്നെ നന്നായിത്തന്നെ പരിചരിച്ചു. കൃത്യ സമയത്ത് ഭക്ഷണം, പോരാത്തതിന് ദിവസവും ഒരു ആപ്പിളും അവര്‍ എനിക്ക് തന്നു. ഡോക്ടര്‍മാര്‍ ഇന്‍ജക്ഷനും മരുന്നുമെല്ലാം തന്നു, ഇപ്പോള്‍ ഞാന്‍ ആരോഗ്യവതിയാണ്. കോവിഡ് സാധാരണ ജലദോഷം പോലെയുള്ള ഒരു രോഗം മാത്രമാണ്. 100 വയസുകാരി ഹല്ലമ്മ പറയുന്നു.
ഹല്ലമ്മയുടെ മകനും മരുമകളും കൊച്ചുമകനും കോവിഡ് ബാധിച്ചിരുന്നു. ഇപ്പോള്‍ അവര്‍ വീടുകളില്‍ ചികിത്സയിലാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന മകന് ജൂലൈ മൂന്നിന് കോവിഡ് പോസിറ്റീവായതിന് ശേഷം ജൂലൈ 16നാണ് ഹല്ലമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക