മൂർഖൻ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയിൽ കൊത്തിച്ച് കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലം. ഉത്രയുടെ മുറിവുകളിൽ അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്റെ ഡിഎൻഎ സാന്നിധ്യമില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ പരിശോധനാ റിപ്പോർട്ടിലാണ് വിവരങ്ങൾ.
പഴച്ചാറിൽ ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷം ഭർത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കരുതിയ മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു കയ്യിൽ നേരിട്ട് കൊത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഡിഎൻഎ ഫലം. രണ്ട് തവണയാണ് പാമ്പ് കൊത്തിയത്
. ഇടതു കൈത്തണ്ടയിലാണ് മുറിവുകൾ. കൊത്തിച്ച ശേഷം പാമ്പിനെ പ്ലാസ്റ്റിക് ടിന്നിലാക്കാനുള്ള സൂരജിന്റെ ശ്രമം പാളി. പാമ്പ് സൂരജിന് നേരെ ചീറിയടുത്തു. ഇതോടെ പാമ്പിനെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉത്രയുടെ സഹോദരനാണ് പിന്നീട് പാമ്പിനെ കൊന്ന് കുഴിച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക