കൊച്ചി : ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍നിന്ന് കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഹെലികോപ്റ്ററില്‍ അല്പംമുമ്ബാണ് എത്തിച്ചത്.
പേടിക്കാനില്ലെന്നേ, ജലദോഷപ്പനി പോലെയേ ഉള്ളെന്നെ’; നൂറാം വയസിൽ കോവിഡിനെ അതിജീവിച്ച മുത്തശ്ശി പറയുന്നു
ലിസി ആശുപത്രിയിലേക്കുളള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. തുടര്‍ന്ന് അടിയന്തിരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഹൃദയത്തില്‍നിന്ന് പുറത്തേക്ക് വരുന്ന രക്തത്തില്‍ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക