ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സിനിമ ലോകത്തുനിന്ന് പുറത്ത് വരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രം സാം ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘അവസാനം ഞങ്ങളത് ചെയ്തു’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു സാം പങ്കുവച്ചത്.
മികച്ച ഫിലീങ് എന്നായിരുന്നു സാമിന്റെ ചിത്രത്തിന് താഴെ പൂനം കമന്റിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. വിവാഹം എന്നാണെന്നു സംബന്ധിച്ചുള്ള വിവരങ്ങൾ പറഞ്ഞില്ലെങ്കിലും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുംബൈയില്‍ രോഗം കൂടി വരുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും കാറില്‍ കറങ്ങി സഞ്ചരിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത.
വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍
ബോളിവുഡില്‍ മാത്രമല്ല തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. പിന്നീട് പൂനത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്ക് പാലിക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക