കോവിഡ് രോഗബാധ വ്യാപനം തുടങ്ങിയതോടെ രാജ്യത്താകെ സുരക്ഷാ സംവിധാനങ്ങൾ നിർദേശിക്കുകയാണ്. കർശന നിർദേശങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടു വക്കുന്നത്. എന്നാൽ ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.
മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആടിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. കണ്‍പൂരിലെ ബെക്കന്ഗഞ്ചിലാണ് സംഭവം. റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആടിനെ മാസ്ക് ധരിച്ചില്ല എന്ന പേരിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴിയരികില്‍ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ എത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് നെഗറ്റീവ്; ഇരുവരെയും ഡിസ്ചാർജ് ചെയ്തു
തുടർന്ന് ആടിന്റെ ഉടമ പോലീസ് സ്റ്റേഷനില്‍ എത്തി അപേക്ഷിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിട്ടുകൊടുത്തത്. ഇനി മാസ്കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മൃഗങ്ങള്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്ക് ധരിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക