മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയത് ആരാധകർ നിറ കയ്യടികളോടെയാണ് സ്വീകരിച്ചത്. ബാലതാരമായി വർഷങ്ങൾക്കുമുൻപ് എത്തിയിരുന്നെങ്കിലും ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കിപ്പുറം പ്രണവിനെ പ്രേക്ഷകർ കാണുന്നത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്ടുകള്‍ കൊണ്ട് സമ്പുഷ്ടമായ ചിത്രമാണ് ഹൃദയം എന്നാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച പുറത്തുവരുന്ന വിവരം.
നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു… കാമുകനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം
പന്ത്രണ്ടിൽ അധികം ഗാനങ്ങള്‍ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന് വെളിപ്പെടുത്തിയത്. നടനും സംവിധായകനുമായ പൃഥിരാജും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പഠിച്ച അതേ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. മായാനദി താരം ദര്‍ശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. അജു വര്‍ഗീസ്, വിജയ രാഘവന്, ബൈജു, അരുണ്‍ കുര്യന് എന്നിവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രണവ് – വിനീത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക