ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വീണ്ടും ഒരു പുതുമുഖ സംവിധായകനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് വിജയ് ബാബു. ‘വാലാട്ടി’ എന്ന ചിത്രമാണ് ഏറ്റവും പുതുതായി ഫ്രൗഡേ ഫിലിംസ് അനൗൺസ് ചെയ്തിരിക്കുന്നത്. ദേവൻ ആണ് ചിത്രത്തിന്റെ സംവിധാനം. വിഎഫ്എക്സ് പിന്തുണയില്ലാതെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊക്കെ നായകളാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രം എന്നതാണ് ‘വാലാട്ടി’യുടെ പ്രത്യേകത. തന്റെ ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബു ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. പുതിയ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു… കാമുകനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം
നാല് നായ്ക്കളാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, നാടന്‍, റോട്ട്വീലര് ഇനങ്ങളിലുള്ള ഇവർ ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ കഥാപാത്രങ്ങളായാണ് എത്തുക. ഒന്നര വർഷത്തെ പരിശീലനത്തിനു ശേഷമാണ് ഇവരെ വാലാട്ടിക്കായി ഒരുക്കിയത്. പട്ടികള്‍ ഉള്‍പ്പെടുന്ന ലോകത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രമെന്ന് സംവിധായകന് പറയുന്നു. ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങും.
മൃഗങ്ങൾ ബിഗ്സ്ക്രീനിൽ എത്തുന്ന സിനിമകൾക്ക് മികച്ച പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്കിടയിലായിരിക്കും ഇത്തരം സിനിമകൾ കൂടുതൽ കയ്യടി നേടുക. എന്തായാലും സിനിമയുടെ വിശേഷങ്ങൾ ഏറ്റെടുത്തതോടെ ചിത്രത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
https://www.facebook.com/Vijaybabuofficial/photos/a.184324708398545/1815932075237792/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക