പൊലീസ് ആസ്ഥാനത്തെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയാണ് ഇദ്ദേഹം.അതേസമയം തിരുവനന്തപുരത്ത് രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കും.
തദ്ദേശ സ്ഥാപനത്തിന്റെ സത്യവാങ്മൂലം നല്കുന്ന രോഗികളെയാകും വീട്ടില്‍ ചികിത്സിക്കുക. ഇതിനായി ആരോഗ്യ വകുപ്പ് അനുമതി നല്കി. രോഗലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക