സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ അതിശക്തമായ മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്.
പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാരണം, കേരളം തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുന്നതിനും അതിശക്തമായ കാറ്റിനും ഒപ്പം കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും ഞായറാഴ്ച എട്ട് ജില്ലകളിലും മഴക്കുള്ള മുന്നറിയിപ്പുണ്ട്.
‘സുന്ദരി പെണ്ണാണ്’; അനാർക്കലിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ
ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. മഴ ശക്തമായാൽ ഉണ്ടാക്കുന്ന പ്രശ്നം ചെറുതായിരിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ മുമ്പത്തെ പോലെ കൂട്ടമായി താമസിപ്പിക്കാൻ സാധിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക