കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ‘കോവിഡ് 19 സ്റ്റിഗ്മ’. സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നടന്മാരായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നതിനോടൊപ്പം സന്തോഷ് കീഴാറ്റൂർ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്റ്റിഗ്മ അവതരിപ്പിക്കുന്നത്. ജലീൽ ബാദുഷയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ സിനിമ – സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവച്ചിരുന്നു. ഇപ്പോൾ സർക്കാർ നിർദ്ദേശത്തോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വിഷാദങ്ങളും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക