തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്ഭവനിലെ മൂന്ന് പേർക്കു നേരത്തെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജൂലൈ 29 മുതൽ 80 കാരനായ പുരോഹിത് നിരീക്ഷണത്തിലായിരുന്നു. ഔദ്യോഗിക വസതിയിലായിരുന്നു അദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
ഇന്ത്യ അടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്
ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമായതിനാല് വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്ച മുമ്പ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്ഭവനിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും ഉൾപ്പെടെ രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം കൂടി; കൊണ്ടോട്ടി താലൂക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു
ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിവരം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരവിന്ദൻ സെൽവരാജ് മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് പുറത്തുവിട്ടത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും കാവേരി ആശുപത്രിയിലെ മെഡിക്കൽ സംഘം നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക