തിരുവനന്തപുരം: ഏതാനും ആഴ്ചകളായി തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. ജില്ലയില്‍ ഇന്ന് മാത്രം 205 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നത്.
കൊവിഡ് രോഗം മൂലം ജില്ലയില്‍ ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം നിലവില്‍ 3500 കടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് സൂചിപ്പിക്കുന്നു. ഇന്നലെ തിരുവനന്തപുരത്തെ രോഗികളുടെ എണ്ണം 400ന് അടുത്ത് എത്തിയിരുന്നു എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.
അതെസമയം സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക