ആരും കാണാതെ ഒരു പാട്ട് പാടി സോഷ്യൽമീഡിയയുടെ മനം കവർന്നിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. മിയ എന്ന് പേരുള്ള ഈ പെൺകുട്ടിയുടെ ഈ പാട്ട് ഇന്ന് ആസ്വദിക്കുന്നതാവട്ടെ ലക്ഷങ്ങളും. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ് മിയ ആരും കാണാതെ സ്വരശുദ്ധിയോടെ സെൽഫി വീഡിയോയിൽ പാടുന്നത്.
സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി
പാട്ടിനിടയ്ക്ക് അപ്പുറത്ത് നിന്നും ആരൊക്കെയോ വിളിക്കുന്നുന്നതൊന്നും കക്ഷി കാര്യമാക്കുന്നില്ല…ഫോണും കൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി നിൽക്കുന്നതിനിടയ്ക്കും ഈ കൊച്ചുമിടുക്കി പാട്ട് തുടരുകയാണ്. അതിനിടയ്ക്ക് ആരെങ്കിലും വന്നാലോ എന്ന് കരുതി ഇടയ്ക്ക് പാട്ടിന് വേഗതയും കൂട്ടുന്നുണ്ട്.
‘മിയ കുട്ടിക്ക് ഫോൺ ഓപ്പൺ ചെയ്തു കൊടുക്കാൻ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് കാഴ്ച്ചക്കാർ ഏറെയാണ്. പാട്ടിനോടുള്ള ഈ കൊച്ചുമിടുക്കിയുടെ ഇഷ്ടത്തെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/watch/?v=3330305967030299
പ്രതികരിക്കാൻ ഇവിടെ എഴുതുക