ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന മടങ്ങിയെത്തി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന കഴിഞ്ഞ വര്‍ഷം ജൂണിലാണ് സോഷ്യല്‍ മീഡിയ വിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു തീരുമാനം.
അതേ സമയം എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നിന്നതെന്ന് അറിയില്ലെന്നും ദിവ്യ സ്പന്ദന ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നാണ് അവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക