വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നു പാകിസ്താൻ പിന്മാറണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായി ശിലാസ്ഥാപനം നടത്തിയതിനെതിരെ പാകിസ്താൻ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ പാകിസ്താൻ പുറത്തുവിട്ട പത്രക്കുറിപ്പ് ശ്രദ്ധയിൽപെട്ടു. ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്ല, മാത്രമല്ല ഇത്തരത്തിൽ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് പാകിസ്താൻ വിട്ടുനില്‍ക്കണമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തി ദിവ്യ സ്പന്ദന; പാര്‍ട്ടി വിട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ്
അതിര്‍ത്തി കടന്നു ഭീകരപ്രവര്‍ത്തനം നടത്തുകയും സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതൊന്നുമല്ല, എങ്കിലും ഇത്തരം അഭിപ്രായങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക