തിരുവനന്തപുരം അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് 104 പേരില്‍ രോഗം കണ്ടെത്തിയത്.
അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
അക്ഷമരായിട്ട് കാര്യമില്ല,തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് ഗവർണർ;പ്രതികരണം സ്വർണ്ണക്കടത്ത് കേസ്സിൽ
ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങിൽ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂഡി ഇഗ്നേഷ്യസ്, പോൾ ജോസഫ് എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
ചിറയിൻകിഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേത്വർത്വത്തിൽ 440 ടെസ്റ്റുകളാണ് ഇന്ന് അഞ്ചുതെങ്ങിൽ നടത്തിയിട്ടുള്ളത് വരും ദിവസങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനുള്ള നടപടികൾ ബ്ലോക്ക് കൈക്കൊണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക