കോഴിക്കോട്: കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. വിമാനത്തിലെ യാത്രക്കാര്‍ക്ക് പരിക്ക്. സ്ഥലത്ത് രക്ഷ പ്രവർത്തനം പുരോഗമിക്കുന്നു.
റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകര്‍ന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേര് വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.
1344 ദുബായ് കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായി കൊണ്ടോട്ടി സി.ഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക