ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഇത്തവണത്തെ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേൽ അറിയിച്ചു. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. കോവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ യുഎഇയിലേക്ക് പോകുന്നതിനു മുൻപായി പൂര്‍ത്തിയാക്കിയിരിക്കണം.
ഡിജിറ്റൽ റിലീസിനൊരുങ്ങി ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’
കോവിഡ് വ്യാപന കാരണം ഐ.പി.എല്‍ മത്സരങ്ങള്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഐ.സി.സി ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ക്കുള്ള സാധ്യത തെളിഞ്ഞത്. യുഎഇയിലെ ഷാര്‍ജ, അബുദാബി, ദുബായ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ഐപിഎല്‍ നടക്കുക. ഇന്ത്യയിലെ ഒരു കായികസംഘടന ആഭ്യന്തര ടൂര്‍ണമെന്റ് വിദേശത്തേക്ക് മാറ്റുമ്പോള്‍, അതിന് ആഭ്യന്തര, വിദേശ, കായിക മന്ത്രാലയങ്ങളില്‍ നിന്ന് യഥാക്രമം അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക