മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട അക്രമത്തെ അപലപിക്കുന്നെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പത്രക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് യെച്ചൂരി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. കുറ്റക്കാരെ വേഗം അറസ്റ്റ് ചെയ്യണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കാരവാന് മാസികയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. വടക്ക്-കിഴക്കന്‍ ദല്‍ഹിയിലെ സുഭാഷ് മൊഹല്ല പരിസരത്ത് വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.
https://www.facebook.com/ComradeSRY/posts/2791402667755290?__xts__%5B0%5D=68.ARBjV2mN6C1ZH_RLf6nr6TJjy2x6D3BQ2k3XGuSODmpr0tVZaMFEw-9eK71GMyUXTe_uinR86B2JYZLYby2uxI0dkPts9BvkWEyIYoXDTd2r8kWhnIbAukQqI6ajc0tEpgMzbGTeNzXL3bQzsdwezKc9Yd7hbu0RCwXj_qYFqzG3fFJbsB2E2OFnGQU0lHjBwISZHsAdzNuiuV5AIq4rEh4B1ckVs4adTfmkJHE0GSNI6XwKZjWDdsUywEdpnwfZ2F9aApM4RojYPEjQaqaJZL7Yc3fKRs5X_R9SLFnHlum3ErkoY74W4A17r3LN17uxAdqP_onEmynGJB0VxkzQgtLCXYzi&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക