യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്
ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഭക്ഷ്യകിറ്റുകളും ഖുർആനും മന്ത്രി കെടി ജലീൽ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ലോകായുക്ത നോട്ടീസ് അയച്ചത്.
വിദേശ വിനിമയചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങൾ ചട്ടംലംഘിച്ചാണ് സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തെന്നാണ് ഹര്‍ജിയിൽ വ്യക്തമാക്കുന്നത്. യുഎഇ കോൺസുലേറ്റ് ജനറലും മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ഹാജരാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക