സൈബർ ഇടങ്ങളിലെ രാഷ്ട്രീയപ്പോര് നിർത്താൻ സി.പി.ഐ(എം) അണികള്‍ക്ക് നിർദേശം നൽകി. സൈബർ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഇന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ പ്രവർത്തകർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് നല്ല നിലയിൽ പെരുമാറാൻ മന്ത്രിമാരുടെ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയതായും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരെ അപമാനിക്കും വിധം മുൻനിര നേതാക്കൾ തന്നെ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വലിയ വിമർശനങ്ങളാണ് ഇവക്കു നേരെ ഉയർന്നുവന്നത്. സൈബർ പോരാട്ടം വഴിതെറ്റാതെ നോക്കാന്‍ മുഖ്യമന്ത്രി അണികൾക്ക് നിർദേശം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക