രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന രണ്ട് പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അവിടെയുള്ള 12 പോലീസുകാര്‍ ക്വാറൻ്റൈനിൽ പോയി.
ഇവരെ പാരിശോധനകൾക്ക് വിധേയമാക്കുമെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.തലസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയാണ്. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 363 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക