ഒമാൻ : ഒമാനില്‍ ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്ബനികളിലെയും ജീവനക്കാര്‍ക്ക് മുഹറം ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.
ആഗസ്റ്റ് 20നോ 21നോ ആയിരിക്കും ഹിജറ പുതുവര്‍ഷാരംഭം. വെള്ളിയാഴ്ചയാണ് മുഹറം ഒന്ന് എങ്കില്‍ പൊതു അവധി ഞായറാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. മാസപിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക