രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോവിഡ് വ്യാപനമുണ്ടാകുന്നു എന്ന വാർത്തകളാണ് ദിവസേന പുറത്തു വരുന്നത്. മാത്രമല്ല, കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവുണ്ടായിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം ആരഭത്തിൽ തന്നെ തമിഴ്നാട്ടിൽ നിന്ന് വരുന്നത് അത്ര പ്രതീക്ഷ നൽകുന്ന വാർത്തകളല്ല. സംസ്ഥാനത്തെ കോവിഡ് ബാധിതർ വളരെയധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.
തമിഴ്നാട്ടില്‍ ഇന്ന് 5,709 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,49,654 ആയി ഉയര്‍ന്നു. 121 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ 6,007 ആയി. നിലവില്‍ 53,860 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക