മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തെയ്യാല സ്വദേശി ഗണേശന് (48) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 170 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 13 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 306 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 285 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 1725 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേര്‍ക്കാണ്. ഇവരില്‍ രോഗ ഉറവിടം വ്യക്തമല്ലാത്തത് 94 പേരുടേതാണ്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്തും മലപ്പുറത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ കണ്ടന്റ് ഇനി ഫേസ്ബുക്കിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക