പെട്ടിമുടി : പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒൻപതു വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി.
ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും
ഇനി അപകടത്തില്‍ കാണാതായ എട്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ദുരന്തമേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടി സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക