യമഹയും ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെനെറെ 700 അധിഷ്ഠിത 300 സിസി ADV പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ ബ്രാൻഡുകൾ താങ്ങാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ 390 അഡ്വഞ്ചർ, G 310 GS എന്നിവ പുറത്തിറക്കിയതോടെ ആളുകൾ ഇരട്ട-സ്പോർട്ട് ബൈക്കുകളിൽ കൂടുതൽ താൽപര്യം കാണിക്കാൻ തുടങ്ങി. ഈ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര വിപണികളിലും പ്രചാരത്തിലുണ്ട്.
നിലവിൽ കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ്, ബിഎംഡബ്ല്യു G310 എന്നിവയാണ് ഈ ശ്രേണി നിലവിൽ ഭരിക്കുന്നത്. 300 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ സമീപ വർഷങ്ങളിൽ വളരെയധികം വളർച്ചയുണ്ടായതും മറ്റ് പ്രമുഖ ബ്രാൻഡുകളെ മാറി ചിന്തിക്കാൻ വരെ പ്രേരിപ്പിച്ചു.
ടെനെറെ 700 മോഡലുമായി യമഹ ഇതിനകം തന്നെ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ലോകത്തിന് കാണിച്ചുകൊടുത്തവരാണ്. എന്നിരുന്നാലും 300 സിസി വിഭാഗത്തിൽ ബ്രാൻഡിന് ഒരു അഡ്വഞ്ചർ ശൈലി മോഡൽ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക