തിരുവനന്തപുരം: സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസിനുമുന്നില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു.
പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ഇതോടെ മരണം 63
ജില്ലാ പ്രസിഡന്റ് ആര് സജിത്തിനെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ ട്രഷറര്‍ നിഷാം സുഗുണന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യുവമോര്‍ച്ച സ്റ്റേറ്റ് ഐടി കണ്‍വീനര്‍ അഭിലാഷ് അയോധ്യ ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു ജില്ലാ ട്രഷറര്‍ അനൂപ് ജില്ലാ ഐ ടി കണ്‍വീനര്‍ അനന്തു വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക