ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒൻപത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സുരക്ഷാഭടന്മാര്ക്ക് വൈറസ് ബാധ കണ്ടെത്തിയ കാര്യം റാഞ്ചി ജില്ലാ കളക്ടറെ അറിയിച്ചതായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൂപ്രണ്ട് വിവേക് കശ്യപ് പറഞ്ഞു. നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.
ലാലു പ്രസാദ് യാദവിന് കോവിഡ് ലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ലാലുവിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് റാഞ്ചി ജയിലിലായിരുന്നു എന്നാൽ അടുത്തിടെ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക