ചര്‍മ്മപ്രശ്നങ്ങള്‍ നിരവധിയാണ്. ചിലത് ഏതെങ്കിലും രോഗ ലക്ഷണമാകും. അതല്ലെങ്കില്‍ ഏതെങ്കിലും മരുന്നുകളോടോ ഭക്ഷണങ്ങളോടോ ഉള്ള അലര്‍ജിയാകാം, കാലാവസ്ഥയോടുള്ള പ്രതികരണമാകാം, കെമിക്കലുകളോടുള്ള ‘റിയാക്ഷന്’ ആകാം. ഇങ്ങനെ പല അവസ്ഥയിലും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. പൊതുവേ കാണപ്പെടുന്ന ചൊറിച്ചില്‍, പാടുകള്‍, ചുവപ്പ്, തടിപ്പ്, ചുട്ടുനീറല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സംഭവിക്കുന്നതാണ്.
ഇത്തരത്തിലുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളെ നേരിടാന്‍ പ്രധാനമായും ചെയ്യേണ്ടത് ജീവിതരീതികളിലെ ചിട്ടയാണ്. ആരോഗ്യകരമായ ഡയറ്റ് (ധാരാളം പച്ചക്കറികളും പഴങ്ങളും നട്ട്സുമെല്ലാം അടങ്ങിയത്) നിര്‍ബന്ധമാണ്. പഴങ്ങളില്‍ നിന്നും പച്ചക്കറിയില്‍ നിന്നുമെല്ലാം ലഭിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് മിക്കവാറും ചര്‍മ്മപ്രശ്നങ്ങളെ പരിഹരിക്കുന്നത്.
ധാരാളം വെള്ളം കുടിക്കണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുകയും അരുത്. ഒപ്പം തന്നെ സുഖകരമായ ഉറക്കവും ഉറപ്പുവരുത്തുക. ഓര്‍ക്കുക, എല്ലാ ചര്‍മ്മപ്രശ്നങ്ങള്‍ക്കും കാരണം ഒന്ന് തന്നെയാകണമെന്നില്ല. ഗൗരവമുള്ള പ്രശ്നങ്ങളായി തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ആവശ്യമായ നിര്‍ദേശം വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക