എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കളമശ്ശേരി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ്, പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാന്‍സിസ് എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കളമശ്ശേരി സ്വദേശി എന്‍ ജെ ഫ്രാന്‍സിസിന് 77 വയസ്സായിരുന്നു. പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാന്‍സിസിന് 75 വയസ്സായിരുന്നു,പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുത്തല ഫ്രാന്‍സിസിന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിത മരണങ്ങള് ഔദ്യോഗികമായി രേഖപ്പെടുത്തിയ ദിവസമായിരിക്കുകയാണ് ആഗസ്റ്റ് 22 ശനിയാഴ്ച. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക