കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരിയാണ് മരിച്ചത്. 38 വയസായിരുന്നു.
ദുബായ് റാസൽഖൈമയിൽ ഭർത്താവിന്റെ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്.
മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കര കുറുപ്പിന്റെയും, പത്മിനി അമ്മയുടെയും മകളാണ്. ഇതോടെ കരിപ്പൂർ അപകടത്തിൽ ആകെ മരണം 21 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക