ചെറിയ വേഷങ്ങളിൽ വന്ന് ഭാഷാഭേദമന്യേ പ്രേക്ഷക പ്രീതി നേടിയെടുത്ത നടനാണ് മക്കൾ സെൽവം വിജയ് സേതുപതി. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്ക് മലയാളത്തിൽ നിന്നുൾപ്പെടെ വൻ വരവേൽപ്പാണ് കിട്ടാറുള്ളത്. എസ്. പി ജനനാഥന് വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാഭം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും
ജഗപതി ബാബു, കലയ്യരാസന്‍, സായ് ധന്‍സിക, ഡാനിയല്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഡി ഇമ്മനാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സിനിമാറ്റോഗ്രഫി രാംജി. സംവിധായകന് അറുമുഖനും വിജയ് സേതുപതിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തിയറ്റര്‍ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക