ആത്മീയ യാത്രക്ക് എത്തിയ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിക്ക് കിട്ടിയത് മുട്ടന്‍പണി. ആയോധന കലയിൽ വിദഗ്ധയായ വിദേശവനിത സന്ന്യാസിയെ ഒറ്റയ്ക്ക് കീഴ് പ്പെടുത്തി. തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ വിദേശവനിത കൈകാര്യം ചെയ്ത് പൊലീസിന് കൈമാറിയത്. വനിതയിൽ നിന്നുള്ള പ്രത്യാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ന്യാസിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബഹുനില കെട്ടിടം തകര്‍ന്ന് വീണു…; 70 ഓളം പേര് കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയം
ആത്മീയ പഠനത്തിനായി എത്തിയ യുഎസ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്ന്യാസി യുവതിയുടെ ഇടിയേറ്റ് എഴുന്നേല്ക്കാന് പോലും കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റിട്ടുണ്ട്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി എത്തിയത്. ലോക്ക് ഡൗണ്‍ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാള്‍ വിദേശ വനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു,
എന്നാൽ, ഒരമ്പരപ്പും ഭയവുമില്ലാതെ സന്ന്യാസിയെ ഇടിച്ച് നിലത്തിട്ട യുവതി തുടർന്ന് ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ സമീപത്തെ മരത്തില്‍ കെട്ടിയിടുകയും പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക