ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ അവതരിപ്പിക്കുന്ന മിന്നല്‍ മുരളി എന്ന കഥാപാത്രം മുഖം തുണി കൊണ്ട് മറച്ച് ഓടുന്നതായാണ് പോസ്റ്ററില്‍ . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 31ന് തിരുവോണ ദിനത്തില്‍ റിലീസ് ചെയ്യുമെന്നും ടൊവിനോ പോസ്റ്റര്‍ പുറത്തുവിട്ട് അറിയിച്ചിട്ടുണ്ട്.
‘ഏതൊരച്ഛന്റെയുംഅമ്മയുടെയും സ്വപ്നസാഫല്യം’ ; മകളുടെ വിവാഹ ഫോട്ടോ പങ്കുവെച്ച് സംവിധായകൻ വി എം വിനു
തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷാന്‍ റഹ്മാന് സംഗീതവും സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് മിന്നല്‍ മുരളി.
https://www.instagram.com/p/CET–fmjjn1/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക